ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച്‌ പൊന്‍കുന്നത്ത് ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു

170 0

കോട്ടയം: ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച്‌ ആന്ധ്രാ സ്വദേശിനിയെ കോട്ടയം പൊന്‍കുന്നത്ത് വച്ച്‌ തടഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘമാണ് യുവതി സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ ശൈലജയെയാണ് തടഞ്ഞത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇടപെട്ട് ഇവരെ എരുമേലിയിലേക്ക് കൊണ്ടു പോയി.

ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്ന സഹോദരങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ദര്‍ശനം നടത്താന്‍ ഉദ്ദേശം ഇല്ലായെന്ന് യുവതി പൊലീസിനെ അറിയിച്ചു. ഇരുമുടിക്കെട്ടുമായി എത്തിയ സഹോദരങ്ങള്‍ ദര്‍ശനം കഴിഞ്ഞെത്തും വരെ എരുമേലിയില്‍ താമസിക്കാനാണ് ഇവരുടെ തീരുമാനം. ശേഷം ആന്ധ്രാ പ്രദേശിലേക്ക് മടങ്ങി പോകുമെന്ന് ഇവര്‍ പറഞ്ഞു.

Related Post

പ​ന്ത​ള​ത്ത് നാളെ സിപിഎം ഹ​ര്‍​ത്താ​ല്‍

Posted by - Dec 8, 2018, 09:36 pm IST 0
പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ ആ​ശു​പ​ത്രി​യി​ല്‍…

മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

Posted by - Dec 30, 2018, 03:52 pm IST 0
ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍.…

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍

Posted by - Apr 22, 2018, 12:33 pm IST 0
കോതമംഗലം: കോതമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍…

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST 0
കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ…

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST 0
ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും …

Leave a comment