ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

123 0

തിരുവനന്തപുരം: 2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ പുരസ്‌ക്കാരമെന്ന് കേരള സര്‍വകലാശാല പത്രകുറിപ്പിലൂടെ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

കേരള സര്‍വകലാശാലയിലാണ് ഒ.എന്‍.വി പഠിക്കുകയും അദ്ധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി നടത്തുന്ന ഒരു സ്മൃതിപൂജയാണ് ഈ പുരസ്‌കാരം. നവംബര്‍ 1നാണ് പുരസ്‌കാരം സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നീ സര്‍വകലാശാല അധ്യാപകരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി സുഗതകുമാരിയെ തിരഞ്ഞെടുത്തത്.

Related Post

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted by - Apr 28, 2018, 01:21 pm IST 0
കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്.  മൃതദേഹം…

മാർച്ച്‌ 8നു ഉല്ലാസ് നഗറിൽ വനിതാ ദിന ആഘോഷം

Posted by - Mar 6, 2020, 10:16 am IST 0
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ  വനിതാ ദിനാഘോഷം  ഉല്ലാസ് നഗർ . ഉല്ലാസ് നഗറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഉല്ലാസ് ആർട്സ് & വെൽഫയർ അസോസിയേഷൻ…

ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു

Posted by - Jan 1, 2019, 10:23 am IST 0
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ…

സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Posted by - Dec 30, 2018, 08:10 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി…

Leave a comment