ശബരിമല സ്ത്രീ പ്രവേശനം: നിർണ്ണായക വിധി ഇന്ന്

263 0

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പൊതു ആരാധനാ സ്ഥലത്ത് അവന്‌ പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. 

ക്ഷേത്രപ്രവേശനത്തിനും പ്രാര്‍ത്ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനമാണെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ച് രാവിലെ 10.30നാണ് സുപ്രധാന വിധി പറയുക . ജസ്‌റ്റിസ് ഖാന്‍വില്‍ക്കര്‍ ഒഴികെയുള്ളവര്‍ പ്രത്യേകം വിധിന്യായമെഴുതും.
 

Related Post

ഇന്ധനവില വീണ്ടും കുറഞ്ഞു

Posted by - Dec 6, 2018, 10:56 am IST 0
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്.…

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST 0
ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

കെ എം മാണി അന്തരിച്ചു

Posted by - Apr 9, 2019, 05:27 pm IST 0
കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ…

നവോത്ഥാന സംഘടനകളുമായി മുഖ്യമന്ത്രിയുടെ യോഗം ഇന്ന്‌

Posted by - Dec 1, 2018, 08:45 am IST 0
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്.എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍…

Leave a comment