ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

104 0

തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലേടത്തും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടിരുന്നു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച രാത്രി 11.30 വരെ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയത്ത് കരയിലേക്ക് തിരമാലകള്‍ ശക്തിയായി അടിച്ചു കയറാനിടയുള്ളതായും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) മുന്നറിയിപ്പില്‍ പറയുന്നു.
 

Related Post

ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

Posted by - Mar 29, 2019, 05:17 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു

Posted by - Nov 26, 2018, 10:16 am IST 0
തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍…

ശബരിമല തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു

Posted by - Nov 5, 2018, 09:20 am IST 0
പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണ് പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും…

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

Posted by - Aug 1, 2018, 07:44 am IST 0
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദുരന്തനിവാരണ വിഭാഗവും…

Leave a comment