വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല

221 0

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. പങ്കാളിയുടെ പരസ്ത്രീ ബന്ധം കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മഹത്യാപ്രേരണക്കുറ്റമായി കണ്ട് കേസെടുക്കാനാകും. ഇതിന് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ലെന്ന് പറഞ്ഞ കോടതി. 

തുല്യത എല്ലാവര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും കോടതി പറ‍ഞ്ഞു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അത് ഇപ്പോഴും കോടതി എടുത്തുപറഞ്ഞു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

Related Post

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഒരു മാസത്തിനിടെ നാലാമത്തെ വര്‍ധനവ്  

Posted by - Mar 1, 2021, 06:34 am IST 0
ഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോക്തൃ സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ…

സവാള കയറ്റുമതി നിരോധിച്ചു

Posted by - Sep 29, 2019, 08:57 pm IST 0
ന്യൂ ഡൽഹി:  കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

Posted by - Apr 13, 2018, 09:12 am IST 0
ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം കോമൺവെൽത്ത് ഗെയിംസിൽ ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒരു സ്വർണമെഡൽ കൂടി കൈവന്നിരിക്കുകയാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ്…

ഏപ്രിൽ 30ന് ഇന്ത്യയും മലേഷ്യയും ചേർന്നുള്ള സൈനികാഭ്യാസം 

Posted by - Apr 26, 2018, 07:50 am IST 0
"ഹരിമൗ ശക്തി" എന്ന പേരിൽ ഇന്ത്യയും മലേഷ്യയും ചേർന്നുകൊണ്ടുള്ള സൈനിക പരിശീലനം ഏപ്രിൽ 30 മുതൽ മെയ് 13 വരെ മലേഷ്യയിൽ നടക്കുന്നു  കൂടുതൽ കഴിവുവളർത്താനും സൈനിക…

Leave a comment