ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

289 0

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നെന്നാണ് പണ്ഡിറ്റിന്റെ പക്ഷം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയടക്കം ഹര്‍ത്താല്‍ ബാധിച്ചെന്ന് കാട്ടി ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായ് ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം അനാവശ്യമായ് ഇന്നു നിര്‍ത്തി വെക്കുവാന്‍ കാരണമായ്. നഷ്ടം പാവപ്പെട്ടവര്‍ക്കും ഇപ്പോഴും ക്യാമ്ബില്‍ കഴിയുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും മാത്രം.

ആശുപത്രിയില് കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില് പലരുടെ വീട്ടിലേയും റ്റു ബവീലര്‍ നശിച്ചതാണ്. ഇപ്പോള്‍ ബസ്സാണ് പലരുടേയും ഏക ആശ്രയം: അതില്ലത്തതിനാല് പലരും കഷ്ടപ്പെടും….

എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷം ഒഴിവാക്കുവാന്‍ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച്‌ പലരും ഓണം ഒഴിവാക്കി, സ്‌കൂള്‍ കലോത്സവങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ ബന്ദ് ഹര്‍ത്താല്‍ ആഘോഷങ്ങള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു'

കേരളത്തിലെ 20 എംപിമാരും പാര്‍ലിമെന്റിനു മുന്നില്‍ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാല്‍ മതി ആയിരുന്നില്ലേ…..വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു.

Related Post

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

Posted by - Jul 5, 2019, 09:25 am IST 0
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

Posted by - Nov 5, 2019, 10:17 am IST 0
ന്യൂഡല്‍ഹി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍…

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST 0
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം…

അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല: നരേന്ദ്ര മോദി 

Posted by - Nov 9, 2019, 03:06 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവരുടെയും വാദങ്ങൾ കേട്ട് സുപ്രീം…

റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും

Posted by - Feb 13, 2019, 08:17 am IST 0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍…

Leave a comment