ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

171 0

ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട് നല്‍കാമെന്നും (അകദേശം 1,86,000 ഇന്ത്യന്‍ രൂപ) പരസ്യത്തില്‍ പറയുന്നു. 2016ല്‍ നിശ്ചയം കഴിഞ്ഞ ഇവരുടെ വിവാഹം ഈ മാസം നടക്കാനിരിക്കുകയാണ്. 'ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹത്തില്‍ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. 

വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്', പരസ്യത്തില്‍ വ്യക്തമാക്കി.വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ദമ്പതികളുടെ വിശദീകരണം. ആദ്യരാത്രിയിലെ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്താന്‍ വിശ്വസ്തനായ വീഡിയോഗ്രാഫറെ തിരയുകയാണ് ഇവര്‍. ലണ്ടനിലെ ബാര്‍ക് ഡോട്ട് കോമിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

Related Post

മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍

Posted by - Feb 10, 2019, 11:00 am IST 0
സൗദി അറേബ്യ : മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍. അല്‍ഉല മേഖലക്ക്​ പടിഞ്ഞാറ്​ വാദി ഫദ്​ലില്‍ കാണാതായ രണ്ട്​ പേരില്‍ ഒരാളുടെ മൃതദേഹം…

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST 0
വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ്…

ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാര്‍ക്ക് സന്തോഷവാര്‍ത്ത

Posted by - May 18, 2018, 02:44 pm IST 0
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിന്റെ ഇമേജ് നിങ്ങള്‍ക്കിനി പ്രിന്റ് ചെയ്‌തെടുക്കാം. ബ്രസീലിലെ ഗവേഷകരാണ് പുതിയ ടെക്‌നോളജിയുമായി ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗര്‍ഭസ്ഥ…

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST 0
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 

ലോ​ക​മെ​ങ്ങും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​യും പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റു

Posted by - Jan 1, 2019, 08:16 am IST 0
സി​ഡ്നി: ലോ​ക​മെ​ങ്ങും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​യും പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റു. പ​സ​ഫി​ക് ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ടോം​ഗോ​യി​ലാ​ണ് ആ​ദ്യം പു​തു​വ​ര്‍​ഷം പി​റ​ന്ന​ത്. പി​ന്നീ​ട് ന്യൂ​സ​ല​ന്‍​ഡി​ലെ ഓ​ക്‌ല​ന്‍​ഡ് 2019നെ ​വ​ര​വേ​റ്റു. പു​തു​വ​ര്‍​ഷ​ത്തെ ആ​ര​വ​ത്തോ​ടെ വ​ര​വേ​ല്‍​ക്കാ​ന്‍…

Leave a comment