പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിന്‍ ജെ. തച്ചങ്കരി

409 0

തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്. ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന് ആരാഞ്ഞ് പന്ന്യന്‍ രവീന്ദ്രന് തച്ചങ്കരി കത്തയച്ചു. തന്റെ എല്ലാ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണെന്നും, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വേദന ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

മാത്രമല്ല, എല്‍ഡിഎഫ് നിയമിച്ച ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും തച്ചങ്കരി കുറ്റപ്പെടുത്തി.കമ്മിഷന്‍ വാങ്ങിയതായുള്ള ആരോപണത്തിന്റെ തെളിവുകള്‍ പുറത്തു കൊണ്ടുവരണമെന്നും അല്ലെങ്കില്‍ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. തച്ചങ്കരി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നത് കമ്മിഷന്‍ വാങ്ങാനാണെന്ന് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുമ്പോ ള്‍ പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

Related Post

ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍

Posted by - Jan 20, 2020, 04:15 pm IST 0
ന്യൂഡല്‍ഹി: ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.  അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ്…

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST 0
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത്…

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ വിജയം 

Posted by - Jun 13, 2018, 01:05 pm IST 0
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ…

ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്ന് ;ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 16, 2018, 02:38 pm IST 0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യചെയ്‌ത സംഭവത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ആലോചിച്ചാണ്…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST 0
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ…

Leave a comment