യുവാവിന്റെ മരണത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

237 0

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​ക്ര​മ ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍​ചെ​യ്ത വാ​ട്സ്‌ആപ്പ് ​ ​ഗ്രൂപ്പി​ന്‍റെ അ​ഡ്മി​ന്‍ അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കെ​ട്ടി​യി​ട്ട് അ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ കു​റ്റി​പ്പാ​ല അ​ബ്ദു​ള്‍ നാ​സ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റി​പ്പാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ജി​ദി​നെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി കഴുത്തിലും മറ്റും കയര്‍ കൊണ്ട് കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്. 

ഇ​തി​ല്‍ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ 31-ന് ​യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​ജി​ദി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ള്‍ നാ​സ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ഹീ​റാ​ണ് സാ​ജി​ദി​നെ ആ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തി​യ​തും ഇ​വ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ദ്യ​മാ​യി ഷെ​യ​ര്‍ ചെ​യ്ത​തെ​ന്നു​മാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. 

Related Post

നഴ്‌സുമാരുടെ സമരം പിൻവലിച്ചു   

Posted by - Apr 24, 2018, 07:27 am IST 0
ശമ്പള പരിഷ്‌ക്കരണം ഇറക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് നഴ്‌സുമാർ നടത്താനിരുന്ന സമരവും ലോങ്ങ് മാർച്ചും പിൻവലിച്ചു. അടുത്തദിവസം മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ…

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

Posted by - Jun 6, 2018, 06:50 am IST 0
തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ്…

മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു

Posted by - Dec 24, 2018, 07:44 pm IST 0
തി​രു​വ​ന​ന്ത​പു​രം: മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കഴിഞ്ഞ ദിവസം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മൂ​ന്നു മ​നി​തി പ്ര​വ​ര്‍​ത്ത​കര്‍ തിങ്കളാഴ്ച രാവിലെ…

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

Posted by - Nov 6, 2018, 07:19 am IST 0
ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. ചേര്‍ത്തല സ്വദേശിനി അഞ്ജുവിനെയാണ് കുടുംബത്തോടൊപ്പം പോലീസ് തിരിച്ചയച്ചത്. ശബരിമല അയ്യപ്പ ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് യുവതി എത്തിയത്.…

Leave a comment