പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

152 0

എൻ.ടി. പിള്ള 

കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്.

മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും കുടത്തിൽനിന്നും ഭൂതത്തെ തുറന്നുവിട്ടതുപോലെ ഒന്നിച്ചു ഡാമുകൾ തുറന്നുവിട്ടതും പ്രളയ ദുരന്തത്തിന്റെ തോത് വർധിപ്പിച്ചു.എല്ലായിടത്തും കനത്തമഴയുടെ സാധ്യത വർധിക്കുകയാണ്. വര്ഷം തോറും അതിന്റെ മുഖ്യകാരണം ആഗോള താപനമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 

കേരളത്തിൽ ചെറിയ നദികളാണ്. വെള്ളം പെട്ടെന്ന് ഈ നദികളിലെത്തും. ആഗോളതാപനം കൂടാതെ പ്രാദേശികമായ കാരണങ്ങളും ഉണ്ടാകാം. നഗരവൽകരണം മൂലമുള്ള മാറ്റങ്ങളുണ്ടാകാം. പടിഞ്ഞാറു കടലും കിഴക്കു മലയും അതിനിടയിലുള്ള സ്ഥലമേ കേരളത്തിലുള്ളൂ. 

രണ്ടു റഡാർ കേരളത്തിലുണ്ട്. ഒന്ന് കൊല്ലം ജില്ലയിലും ഒന്ന് തിരുവനന്തപുരത്തും. അതനുസരിച്ചു അടുത്ത രണ്ടോ മൂന്നോ മണിക്കൂറിലെ മഴയെക്കുറിച്ചു വിവരങ്ങൾ നൽകാനാകും. അതിനെ "നൗ കാസ്‌റ് " എന്നാണ് പറയുന്നത്. ആ രണ്ടു റഡാറുകളിൽനിന്നുള്ള വിവരങ്ങളും ഇത്തവണ നൽകിയിരുന്നു. 

പ്രളയബാധിതരുടെ ആരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ പകർച്ചവ്യാധി നിയന്ത്രണത്തിനാണ് കൂടുതൽ പ്രാധാന്യം.അത് അനിവാര്യവുമാണ്‌.പക്ഷെ ജീവിത ശൈലീ രോഗങ്ങളെ അവഗണിക്കരുത്. പ്രത്യേകിച്ച് കേരളം പോലെ ഇത്തരം രോഗങ്ങൾ വളരെ കൂടുതലായ സംസ്ഥാനത്തു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിലും വീടുകളിലേക്ക് മടങ്ങിയവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ഒട്ടേറെ പേരുണ്ട്. ഇവർ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ പലതാണ്.

ഇപ്പോൾ എലിപ്പനി ഭീതി പരത്തുന്നു. എലിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. പ്രളയക്കെടുതിയിൽ ആകെ 488 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലെ തകർന്നടിഞ്ഞ പല പ്രദേശങ്ങളും ദത്തെടുത്ത് അറ്റകുറ്റപണി നടത്താൻ ചില കോർപ്പറേറ്റ് സ്ഥാപനങ്ങളും ബാങ്കുകളും അതുപോലെതന്നെ മഹാരാഷ്ട്ര സർക്കാർ സെക്രട്ടേറിയറ്റ് കേരള ദുരിത്വാശാസ ഓഫീസു തന്നെ തുറന്നു പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രളയ ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു. മഹാരാഷ്ട്ര പി ഡബ്ള്യു ഡി മന്ത്രി  ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എം.പി രാഹുൽ വിചാരെ, ഡോ . ശ്രീകാന്ത് ഷിൻഡെ എം.എൽ.എ, കല്യാൺ ശിവസേന പ്രമുഖ് ഗോപാൽ ലാങ്കേ , വസായി ശിവസേന ജില്ലാ പ്രമുഖ്  പ്രഭാകർ മാത്രേ എന്നിവർ ചേർന്ന് 60 ടൺ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഔഷധങ്ങളും 50 -ഇൽ പരം ഡോക്ടർമാരുമായി ആലപ്പുഴയിലെത്തി ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും സാധന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. 

ഓഗസ്റ്റ് 26നു ആലപ്പുഴ കണിച്ചുകുളങ്ങരയിൽ മെഡിക്കൽ ക്യാമ്പ് മന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്‌ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സ്ഥാപകനും എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രെട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, കേരള ശിവസേന പ്രമുഖ് ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വീയപുരം, ചെങ്ങന്നൂർ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കൽ ക്യാമ്പുകളും ഭക്ഷ്യധാന്യ , വസ്ത്രവിതരണവും നടന്നു.

മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷുമായി മഹാരാഷ്ട്രയിൽ നിന്നുള്ള എം.പിമാർ ചർച്ച നടത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഒരു ട്രക്ക് ഭക്ഷ്യധാന്യവും വസ്ത്രങ്ങളും നൽകി. ബോട്ടുകളിൽ സഞ്ചരിച്ച മന്ത്രിയും എം.പിമാരും മറ്റു ശിവസേന പ്രവർത്തകരും കുട്ടനാട്ടിലെ ദുരിതപ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്നും കേരളത്തിനു സഹായമെത്തിക്കുമെന്നു  മന്ത്രിയും എം.പിമാരും പറഞ്ഞു.    

Related Post

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്

Posted by - Nov 11, 2018, 10:35 am IST 0
ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യു ആഗ്രഹിച്ച…

കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

Posted by - Dec 11, 2018, 09:39 pm IST 0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളാണ്…

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

Posted by - May 5, 2018, 11:23 am IST 0
തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം.…

നിപ്പാ വൈറസ് ബാധ: ചിക്കന്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് വ്യാജം 

Posted by - May 29, 2018, 09:10 am IST 0
കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച…

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

Leave a comment