ഇ​ടു​ക്കി അ​ണ​ക്കെട്ട് തുറന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ 

352 0

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2,400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 2399 അടിയിലെത്തിയതോടെയാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.  ഇടുക്കി ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറക്കുമ്പോള്‍ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടുമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. 

വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു. ചെറുതോണി ഡാമിന്റെ തീരത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്‌ഇബി അനുമതി നല്‍കിയതോടെയാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ല കളക്ടര്‍മാര്‍ക്ക് കെഎസ്‌ഇബി ജാഗ്രതാ നിര്‍ദേശവും നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് വ്യാപക നാശമുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച മാത്രം മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 16 പേര്‍ മരിച്ചിട്ടുണ്ട്. നേരത്തെ 11.30ന് തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് 12 മണിയിലേക്കും തുടര്‍ന്നും നീണ്ടിരുന്നു. സാങ്കേതിക – കാലാവസ്ഥ പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരുന്നു നീണ്ടുപോയത്. ട്രയല്‍ റണ്ണിന് മുന്നോടിയായി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തിനായി കര, നാവിക, വായു സേനകളെയും കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവയെയും ആഴ്ചകള്‍ക്ക് മുമ്ബേ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു.
 

Related Post

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

Posted by - Dec 9, 2018, 10:48 am IST 0
കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്.…

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST 0
ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.…

മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി: ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം 

Posted by - Apr 30, 2018, 04:38 pm IST 0
ശാസ്താംകോട്ട : ശൂരനാട് വടക്ക് പള്ളിയില്‍ മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി. ശാസ്താംകോട്ട ശൂരനാട് വടക്ക് മുസ്ലിം ജമാ അത്ത് പള്ളിക്കു സമീപത്താണ് സംഭവം നടന്നത്. സംഭവ സ്ഥലത്ത്…

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST 0
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി…

Leave a comment