മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി

215 0

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആറന്‍മുളയില്‍ നിന്നാണ് തങ്കഅങ്കി സന്നിധാനത്തേക്ക് പുറപ്പെട്ടത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് തങ്കഅങ്കിക്ക് സന്നിധാനത്തെത്തിയത്.

വൈകീട്ട് ആറരയോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിയത്. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കിക്ക് സന്നിധാനത്തെത്തിച്ചത്. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്ബടി സേവിച്ചു. സന്നിധാനത്തെത്തിയ തങ്കഅങ്കിയെ ദേവസ്വം പ്രസിഡന്‍റ് സ്വീകരിച്ചു.

ആറന്മുളയില്‍നിന്ന്​ ഘോഷയാത്രയായി എത്തിച്ച തങ്കഅങ്കി ചാര്‍ത്തിയായിരുന്നു ബുധനാഴ്​ച സന്ധ്യക്ക്​ ആറരക്ക്​ ദീപാരാധന നടന്നത്. നാളെ ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും. നാളെ മണ്ഡലപൂജ കഴിയുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും.

Related Post

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാല്‍

Posted by - Jan 5, 2019, 03:36 pm IST 0
ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ…

മഹാരാഷ്ട്രയിൽ  സര്‍ക്കാര്‍ രൂപീകരിക്കാന്‍  ഗവര്‍ണര്‍ ശിവ സേനയെ  ക്ഷണിച്ചു 

Posted by - Nov 11, 2019, 10:13 am IST 0
മുംബൈ: രാഷ്ട്രീയ  അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ്…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

Posted by - Mar 28, 2019, 06:49 pm IST 0
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു…

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted by - Jun 4, 2018, 10:30 am IST 0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്…

Leave a comment