രാത്രിയാത്രാ നിരോധനം തുടരും 

274 0

ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിര്‍ദ്ദേശവുമാണ് കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചത്. ഇതിനുള്ള ചെലവ് കേരളവും കര്‍ണാടകവും ചേര്‍ന്നു വഹിക്കണം. കേന്ദ്ര ഉപരിതല വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്തു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഇതിനു വിപരീതമാണ് നിലവിലെ തീരുമാനം. മേല്‍പ്പാലങ്ങള്‍ പണിയുന്നത് എളുപ്പമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി പറഞ്ഞു. രാത്രി ഗതാഗതം സാധ്യമാക്കാന്‍‌ മേല്‍പ്പാലം നിര്‍മിക്കാന്‍ നിര്‍‌ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍ ആയിരുന്നു.

ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതിയില്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണനയ്ക്കു വരുന്നുണ്ട്. വയനാട് – മൈസുരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണു ഗതാഗത നിയന്ത്രണം. അതേസമയം ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്നും ഇതിനെതിരെ സുപ്രീംകോടതിയിലുള്ള കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും വനംവകുപ്പു മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന വനം, ഗതാതമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.

Related Post

രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജിതേന്ദ്ര അവാദ്

Posted by - May 28, 2020, 10:02 pm IST 0
തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു.…

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി

Posted by - May 14, 2018, 12:28 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ്…

ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

Posted by - Feb 23, 2021, 03:46 pm IST 0
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി…

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

Posted by - Mar 12, 2021, 09:06 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

Leave a comment