നാടോടി കുടുംബത്തിലെ ആറുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായി 

306 0

ന്യൂഡല്‍ഹി: നാടോടി കുടുംബത്തിലെ ആറുവയസുകാരി തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്.  മി​ന്റോ റോഡിന്​ സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയാണ്​ ക്രൂരപീഡനത്തിന്​ ഇരയായത്​. ജൂലൈ 14 ന്​ കാളി മന്ദിറിനു സമീപത്ത്​ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. 

നാടോടിയായി തെരുവില്‍ കഴിയുന്ന 24 കാരനാണ്​ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്​. ആശുപ​ത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്​. 

ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയക്ക്​ പെണ്‍കുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയച്ചതായി ഡല്‍ഹി വനിതാ കമ്മീഷന്‍ സ്വാതി മാലിവാള്‍ ട്വീറ്റ്​ ചെയ്​തു. പെണ്‍കുട്ടിക്ക്​ ധനസഹായവും കുടുംബത്തിന്​ പുനരധിവാസവും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതരോട്​ ആവശ്യപ്പെടുമെന്നും സ്വാതി മാലിവാള്‍ അറിയിച്ചു.

Related Post

സൽമാന് വീണ്ടും ജയിൽ ശിക്ഷ

Posted by - Apr 6, 2018, 06:09 am IST 0
സൽമാന് വീണ്ടും ജയിൽ ശിക്ഷ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഗന് 5 വർഷം ജയിൽ ശിക്ഷ. ഇതിപ്പോ നാലാം തവണയാണ് സൽമാൻ ഗന് ജയിലിലേക്ക് എത്തുന്നത്…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്

Posted by - Nov 16, 2018, 10:20 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്. ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി…

പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു 

Posted by - Apr 1, 2018, 11:08 am IST 0
പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു  ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിൽനിന്നും 16 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കുരങ്ങൻ എടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി

Posted by - Dec 22, 2019, 09:36 am IST 0
ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി…

Leave a comment