പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

472 0

ന്യൂയോര്‍ക്ക്: പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്‌വിനും വിവാഹിതരാകുന്നു. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് ഹെയ്‌ലി. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസീനുകളുടെ മോഡലായി ഹെയ്‌ലി എത്തിയിട്ടുണ്ട്. 

മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വിഡീയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുമ്പാണ് വീണ്ടും ഒരുമിച്ചത്. ഹെയ്‌ലിയുമായി അകല്‍ച്ചയിലായിരുന്ന സമയം ബീബര്‍ പോപ്പ് ഗായിക സെലേന ഗോമസുമായി പ്രണയത്തിലായിരുന്നു.

Related Post

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ

Posted by - Mar 29, 2018, 09:24 am IST 0
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ. സക്കറിയ സംവിധാനം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ…

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ല: നടന്‍ മധു

Posted by - May 20, 2018, 02:58 pm IST 0
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. സംഭവത്തെക്കുറിച്ച്‌ എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ് ബുദ്ധിമാനായ മനുഷ്യനാണ്. ഈ രീതിയില്‍…

വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ്

Posted by - Nov 6, 2018, 09:19 pm IST 0
കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…

ഒടിയന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

Posted by - Oct 23, 2018, 08:06 pm IST 0
പ്രൊമോഷന്റെ ഭാഗമായി പുറത്തുവിടുന്ന ഒടിയന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കു ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ്…

Leave a comment