അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

403 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ കൊല്ലപ്പെട്ടത്. ബി എസ് പി എം എല്‍ എ കൃഷ്ണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെട്ടത്. ജൂലായ് ഏഴിനാണ് ഝാന്‍സിയിലെ ജയിലില്‍നിന്ന് ബാഗ്പതിയിലെ ജില്ലാജയിലിലേക്ക് മുന്നയെ കൊണ്ടുവന്നത്. 

കോടതിയില്‍ ഹാജരാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബാഗ്പതിലെ ജയിലിലേക്ക് മുന്നയെ മാറ്റിയത്. സഹതടവുകാരനും എതിരാളിയുമായ സുനില്‍ റാഠിയാണ് മുന്നയ്ക്കു നേരെ വെടിയുതിര്‍ത്തതെന്ന് പോലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പിസ്റ്റള്‍ ഉപയോഗിച്ചാണ് സുനില്‍ വെടിയുതിര്‍ത്തത്. 2012 ല്‍ ജയിലിലായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്ന മത്സരിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അപ്‌നാ ദളിന്റെയും പീസ് പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. 

തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടു നേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. 2005ലാണ് മുന്നയും സംഘവും ചേര്‍ന്ന് കൃഷ്ണാനന്ദിനെ വെടിവച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് 2009 ല്‍ ജയിലിലായി. മുന്നയെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ശ്രമിക്കുന്നെന്ന ആരോപണവുമായി ഭാര്യ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാല്‍പത് കൊലപാതക കേസുകളിലെ പ്രതിയായിരുന്ന മുന്നയുടെ പേരില്‍ തട്ടിക്കൊണ്ടു പോകല്‍ കേസുകളുമുണ്ട്.

Related Post

പൗരത്വ ഭേദഗതി ആക്റ്റ് പ്രക്ഷോഭം : ഡല്‍ഹിയിൽ വാഹനങ്ങൾ കത്തിച്ചു 

Posted by - Dec 15, 2019, 07:31 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും…

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ  സംഘര്‍ഷം 

Posted by - Dec 4, 2019, 02:58 pm IST 0
റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ  മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ്‌ ആണ്…

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു  

Posted by - Feb 21, 2021, 01:55 pm IST 0
പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്.…

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST 0
ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം.…

വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം 

Posted by - May 2, 2018, 06:47 am IST 0
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ…

Leave a comment