അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

317 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ കൊല്ലപ്പെട്ടത്. ബി എസ് പി എം എല്‍ എ കൃഷ്ണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെട്ടത്. ജൂലായ് ഏഴിനാണ് ഝാന്‍സിയിലെ ജയിലില്‍നിന്ന് ബാഗ്പതിയിലെ ജില്ലാജയിലിലേക്ക് മുന്നയെ കൊണ്ടുവന്നത്. 

കോടതിയില്‍ ഹാജരാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബാഗ്പതിലെ ജയിലിലേക്ക് മുന്നയെ മാറ്റിയത്. സഹതടവുകാരനും എതിരാളിയുമായ സുനില്‍ റാഠിയാണ് മുന്നയ്ക്കു നേരെ വെടിയുതിര്‍ത്തതെന്ന് പോലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പിസ്റ്റള്‍ ഉപയോഗിച്ചാണ് സുനില്‍ വെടിയുതിര്‍ത്തത്. 2012 ല്‍ ജയിലിലായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്ന മത്സരിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അപ്‌നാ ദളിന്റെയും പീസ് പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. 

തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടു നേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. 2005ലാണ് മുന്നയും സംഘവും ചേര്‍ന്ന് കൃഷ്ണാനന്ദിനെ വെടിവച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് 2009 ല്‍ ജയിലിലായി. മുന്നയെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ശ്രമിക്കുന്നെന്ന ആരോപണവുമായി ഭാര്യ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാല്‍പത് കൊലപാതക കേസുകളിലെ പ്രതിയായിരുന്ന മുന്നയുടെ പേരില്‍ തട്ടിക്കൊണ്ടു പോകല്‍ കേസുകളുമുണ്ട്.

Related Post

ഇന്ന്  രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു 

Posted by - Mar 24, 2020, 12:19 pm IST 0
ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് എട്ട് മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണ്…

യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു  

Posted by - Apr 13, 2021, 03:50 pm IST 0
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍…

മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം

Posted by - Mar 12, 2018, 08:08 am IST 0
മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ…

പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted by - Apr 27, 2018, 07:38 am IST 0
ജമ്മു : ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം. കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. ആക്രമണത്തില്‍…

ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് ആൽമഹത്യ ചെയ്തു 

Posted by - Sep 17, 2019, 10:19 am IST 0
അമരാവതി: മുൻ ആന്ധ്രാപ്രദേശ് സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആൽമഹത്യാ ചെയ്തു.  വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവപ്രസാദ് റാവുവിനെഉടൻ തന്നെ ആശുപത്രിയിൽ…

Leave a comment