മുംബൈ നഗരത്തില്‍ കനത്ത മഴ: ഗതാഗത സംവിധാനം ഭാഗികമായി നിലച്ചു

215 0

മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.1240.8 മില്ലീ മീറ്റര്‍ മഴയാണ് മുംബൈയില്‍ ഇതുവരെ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു. 

കേരളം, സിക്കിം,പശ്ചിമ ബംഗാള്‍, ഒഡിഷ, ചണ്ഡിഗഡ്,മധ്യപ്രദേശ്, കര്‍ണാടക,ഗുജറാത്ത്, വടക്കന്‍ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണം. തെലങ്കാനയില്‍ അടുത്ത 24 മണിക്കൂറില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 ഡിഗ്രി സെല്‍ഷ്യസായിരുന്നു നഗരത്തിലെ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. അന്തരീക്ഷ ഈര്‍പ്പം 83 ശതമാനം എത്തിയിരുന്നു.
 

Related Post

റബര്‍ ഫാക്ടറിയില്‍ തീപിടുത്തം: 12 മണിക്കൂറിനു ശേഷവും നിയന്ത്രിക്കാനായില്ല 

Posted by - May 30, 2018, 09:16 am IST 0
ന്യുഡല്‍ഹി: ഡല്‍ഹി മാളവിയ നഗറിലെ ഒരു റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. മുപ്പതില്‍ ഏറെ അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍…

ഉറാനിലെ ഒ‌എൻ‌ജി‌സിയിൽ തീ പിടുത്തം 

Posted by - Sep 3, 2019, 10:01 am IST 0
നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻ‌ജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ…

മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

Posted by - Oct 8, 2018, 07:20 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍…

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

Posted by - Oct 8, 2019, 03:56 pm IST 0
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും…

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

Leave a comment