ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പെണ്‍കുട്ടികളെ മോചിപ്പിച്ചു

221 0

ജ​യ്പു​ര്‍: ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 68 പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലാണ് ഇയാള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പാര്‍പ്പിച്ചിരുന്നത്. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. അ​ഞ്ചി​നും പ​തി​നാ​റി​നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. 

നേ​പ്പാ​ള്‍, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കുട്ടികളെ കഴിഞ്ഞ 20 ദിവസമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ദാ​തി മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​വ​രാ​ണു കു​ട്ടി​ക​ളെ​ന്നു പോലീസ് സം​ശ​യി​ക്കു​ന്നു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Related Post

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST 0
ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു…

ഐഎൻഎസ് വിക്രാന്ത് :ഹാർഡ് ഡിസ്ക് മോഷണം കേസ്  എൻഐഎ ഏറ്റെടുത്തു

Posted by - Sep 28, 2019, 10:05 am IST 0
കൊച്ചി : കൊച്ചി ഷിപ്പ് യാർഡിൽ  ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്കുകൾ,  മൈക്രോ പ്രൊസസ്സറുകൾ, റാമുകൾ എന്നിവ മോഷണം പോയ സംഭവത്തിൽ അന്വേഷണം…

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി 

Posted by - Jun 25, 2018, 12:00 pm IST 0
ഡല്‍ഹി: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഹാജി കോളനിയിലാണ് ബാഗില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അസാധാരണമായ രീതിയില്‍ രണ്ടു…

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം 

Posted by - Mar 8, 2018, 10:57 am IST 0
ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം  പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും. ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി…

പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് സിഖ് സമുദായ പ്രതിഷേധം

Posted by - Sep 2, 2019, 07:59 pm IST 0
ന്യൂ ഡൽഹി: പാകിസ്ഥാനിൽ സിഖ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അക്രമാസക്തമായി പരിവർത്തനം ചെയ്തതിൽ പ്രതിഷേധിച്ച് സിഖ് സമുദായത്തിലെ അംഗങ്ങൾ തിങ്കളാഴ്ച ഇവിടെ മാർച്ച് നടത്തി. പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിൽ…

Leave a comment