മണ്ണിടിച്ചിലില്‍ പെട്ട് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

475 0

ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് സംഭവം. അമര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘത്തിലെ ആളുകളാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഈ വര്‍ഷം ഇതുവരെ 11 അമര്‍നാഥ് തീര്‍ഥാടകരാണ് മരിച്ചത്. 

ഇതുവരെ 36,366 തീര്‍ത്ഥാടകരാണ് അമര്‍നാഥ് സന്ദര്‍ശനത്തിനായി ഈ വര്‍ഷം എത്തിയത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംഭവസ്ഥലത്ത് റോഡില്‍നിന്ന് മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മനസാ സരോവര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു മലയാളി സ്ത്രീയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ഇവരും മരിച്ചത്. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന്‍ നമ്ബൂതിരിപ്പാടി​​​ന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു മരണം.
 

Related Post

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി എഎപി  

Posted by - Feb 9, 2020, 05:16 pm IST 0
ന്യൂഡല്‍ഹി : വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അന്തിമ…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണത്തിന് കേന്ദ്രസർക്കാർ

Posted by - Sep 10, 2019, 10:32 am IST 0
ന്യൂ ഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽ നാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവായി . കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ…

പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം   

Posted by - Dec 4, 2019, 02:39 pm IST 0
ന്യൂഡല്‍ഹി: പാകിസ്താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. അടുത്ത…

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 മരണം

Posted by - May 26, 2018, 09:48 pm IST 0
ഹൈദരാബാദ്: തെലങ്കാനയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ്…

Leave a comment