സൂക്ഷിക്കുക: നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു

411 0

കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിത കമ്പനികള്‍ പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി. 

നിരോധിത കമ്പനികള്‍ പുതിയ പേരില് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതില്‍ ഉള്‍പ്പെടുന്ന ഗ്രാന്റ് കുറ്റ്യാടിയുടെ വെളിച്ചെണ്ണ കാസര്‍ഗോഡ് വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് പുറത്തു വന്നത്. പാമോയില്‍ ചേര്‍ത്ത എണ്ണയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. വെളിച്ചെണ്ണയുടെ വിലയ്ക്കാണ് ഇവ വില്‍പ്പന നടത്തുന്നത്. കവറിനു പുറത്ത് തേങ്ങയുടെ ചിത്രമടക്കം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Related Post

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേൽക്കും  

Posted by - Dec 29, 2019, 10:05 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ…

എന്‍സിപി നിയമസഭാ കക്ഷി നേതൃസ്ഥനത്ത് നിന്ന് നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്

Posted by - Nov 24, 2019, 11:05 am IST 0
മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം

Posted by - Mar 8, 2018, 08:01 am IST 0
തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നത്.ഇത് ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുക. ടിക്കറ്റ്…

Leave a comment