കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച്‌ അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി 

429 0

ഹൈദരാബാദ്: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച്‌ അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിട്ടിഫണ്ട് നടത്തുകയായിരുന്ന മമത എന്ന സ്ത്രീയെ 23കാരനായ മകന്‍ മദനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിട്ടിഫണ്ട് നഷ്ടത്തിലായതോടെ ഇടപാടുകാര്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തു. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ സഹോദരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു മമത.

അന്വേഷണവുമായി പോലീസും എത്തിയതോടെ അമ്മ കാരണം കുടുംബം അപമാനിതരായെന്ന ചിന്തയായിരുന്നു മകന്. ഇതോടെ അങ്കിളിന്റെ വീട്ടിലായിരുന്ന അമ്മയെ നിര്‍ബന്ധപൂര്‍വ്വം മകന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തകയായിരുന്നു. വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ടെറസില്‍ നിന്ന് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി . ഇതോടെ നിയന്ത്രണം വിട്ട് അടുത്തിരുന്ന അലങ്കാരപാത്രം എടുത്ത് തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു. മദനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Post

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി 

Posted by - Jun 26, 2018, 12:53 pm IST 0
കോഴഞ്ചേരി; സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി. ആണും പെണ്ണും ഒരുമിച്ച്‌ പോകുന്നത് കണ്ടാല്‍ ഹാലിളകുന്നതാണ് ഇവിടുത്തെ സദാചാരക്കരുടെ പതിവ് പല്ലവി. ഇത്തരം ഒരു സംഭവത്തിലാണ്…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു

Posted by - Nov 11, 2019, 10:00 am IST 0
ന്യൂഡല്‍ഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു…

ചന്ദ്രയാൻ 2 : സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു

Posted by - Sep 7, 2019, 11:17 am IST 0
ഇന്ത്യയുടെ രണ്ടാം  ചന്ദ്രയാന്റെ   ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ  സിഗ്നൽ നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്.…

കോവിഡ് രൂക്ഷം; കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍  

Posted by - Feb 28, 2021, 06:00 pm IST 0
ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ 15 ദിവസത്തേക്ക് കൂടി…

Leave a comment