നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

192 0

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകന്‍റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു കാപ്റ്റന്‍ രാജു അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അബുദാബി വഴിയായിരുന്നു വിമാനം പോകേണ്ടത്. 

രാജുവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം മസ്കറ്റില്‍ ഇറക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമത്തിന് നിര്‍ദ്ദേശിച്ചതായും കുടുംബം അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് എത്തിഹാദ് വിമാനത്തിലായിരുന്ന കാപ്റ്റന്‍ രാജു ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി മസ്കറ്റില്‍ ഇറക്കി. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ മസ്കറ്റിലെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Post

വിഷു ആഘോഷമാക്കാൻ മധുരരാജയും അതിരനും തീയേറ്ററുകളില്‍

Posted by - Apr 12, 2019, 12:39 pm IST 0
ഈ വര്‍ഷത്തെ വിഷു റിലീസുകളായി മധുരരാജയും അതിരനും തീയേറ്ററുകളില്‍ എത്തി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ്…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

Leave a comment