കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

177 0

മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍ പല റോഡുകളിലും വെള്ളം കയറി. മുംബൈ- പൂനെ എക്‌സ്പ്രസ്‌വേയും വെള്ളത്തിലായി. റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. വിമാന സര്‍വീസുകാര്‍ വൈകിയാണ് നടക്കുന്നത്. രാവിലെ മാത്രം 35സര്‍വീസുകള്‍ വൈകി. മഴയില്‍ ഇതിനകം രണ്ടു പേര്‍ മരിച്ചു. 

അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി മെട്രോ സിനിമയ്ക്ക് സമീപം മരം കടപുഴകി വീണാണ് അപകടം. കടല്‍ക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനകം 200 മില്ലി മീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്. വടക്കന്‍ മേഖലയിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഗുജറാത്തിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഭിലന്ദ്-സഞ്ജന്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. പാളത്തിനു സമീപമുള്ള മണ്ണ് ഒലിച്ചുപോയതോടെ അപകടാവസ്ഥയിലാണ്.

Related Post

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

വിജയക്കൊടി നാട്ടി കർഷകർ 

Posted by - Mar 13, 2018, 07:48 am IST 0
വിജയക്കൊടി നാട്ടി കർഷകർ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ്  മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക…

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

Leave a comment