കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

298 0

മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇവരെ അവസാനമായി കണ്ട പച്ചക്കറി തോട്ടത്തില്‍ വയര്‍ ചീര്‍ത്ത നിലയില്‍ കണ്ട പാമ്പിനെ പരിശോധിച്ചപ്പോഴാണ് വനിതയെ കണ്ടെത്തിയത്. 

വ്യാഴാഴ്ച തോട്ടത്തില്‍ നിന്നും തിരികെ വീട്ടില്‍ വരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായിരുന്നു. നൂറോളം വരുന്ന ആളുകള്‍ പിന്നീട് തിരച്ചില്‍ തുടങ്ങുകയായിരുന്നു. നാട്ടുകാര്‍ വടിവാളും കത്തിയും ഉപയോഗിച്ച്‌ വയര്‍ കീറി പരിശോധിച്ചപ്പോള്‍ ടിബയുടെ തല പുറത്തേക്ക് വന്നു. പിന്നീട് ശരീരം മുഴുവനും ഇവര്‍ പുറത്തിടുകയായിരുന്നു.  

ഇന്തോനേഷ്യയിലും ഫിലിപ്പന്‍സിലും മാത്രം കണ്ടു വരുന്ന പ്രത്യേക തരം പെരുമ്പാമ്പുകളാണ് ഇത്. വനിതയെ കാണാതായ തോട്ടത്തിന് സമീപം നിറയെ പാറക്കെടുകള്‍ ഉണ്ടായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ് ഇത്തരം പെരുമ്പാമ്പുകളുടെ മടകള്‍ കണ്ടു വരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകനും സമാനമായി കൊല്ലപ്പെട്ടിരുന്നു.

Related Post

വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു

Posted by - Dec 26, 2018, 04:00 pm IST 0
റിയാദ്: യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോകുന്നവഴി വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ്…

ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്

Posted by - May 1, 2018, 08:24 am IST 0
ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.…

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST 0
ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ്…

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST 0
സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ…

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST 0
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

Leave a comment