മ​യ​ക്കു​മ​രു​ന്നി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് പ​രാ​തി നല്‍കിയ ആള്‍ക്ക് പിന്നീട് സംഭവിച്ചത്: കിടിലന്‍ ട്വിസ്റ്റ്‌  

204 0

ഫ്ളോ​റി​ഡ: വ്യാ​പാ​രി​യി​ൽ​നി​ന്നു വാ​ങ്ങി​യ വ​സ്തു​വി​ന് ഗു​ണ​നി​ല​വാ​രം പോ​ര എന്ന് പറഞ്ഞു നേ​രെ പോ​ലീ​സി​ന്‍റെ അ​ടു​ത്തേ​ക്കു പാ​ഞ്ഞു. പ​രാ​തി കേ​ട്ട് ഞെ​ട്ടി​യ പോ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലി​ടുകയും ചെയ്തു. യു​എ​സി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ഡ​ഗ്ല​സ് പീ​റ്റ​ർ എ​ന്ന​യാ​ൾ നി​ർ​ഭാ​ഗ്യ​വാ​നാ​യ പ​രാ​തി​ക്കാ​ര​നും. ചൊ​വ്വാഴ്ച അ​ലു​മി​നി​യം ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ വെ​ള്ള​നി​റ​ത്തി​ലു​ള്ള പൊ​ടി​യു​മാ​യി പീ​റ്റ​ർ ഷെ​രി​ഫ് ഓ​ഫീ​സി​ലെ​ത്തി. 

താ​ൻ ഉ​പ​യോ​ഗി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ല​ഹ​രി​മ​രു​ന്ന് വി​റ്റ ഏ​ജ​ന്‍റി​നെ​തി​രേ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് മെ​ഥാം​ഫി​റ്റ​മി​നാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പീ​റ്റ​റി​നെ ഷെ​രി​ഫ് ഓ​ഫീ​സ​ർ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കു​റ്റ​ത്തി​നാ​ണു പീ​റ്റ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് 5000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. 

Related Post

ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം 

Posted by - Nov 23, 2018, 11:29 am IST 0
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളെ…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്: പ​തി​നാ​ലു​കാ​രന്‍ ക​സ്റ്റ​ഡി​യില്‍ 

Posted by - May 12, 2018, 07:54 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ല്‍ സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. വി​ദ്യാ​ര്‍​ഥി​ക്ക് വെ​ടി​യേ​റ്റു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.   വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പി​ല്‍ ക​ലാ​ശി​ച്ച​ത്. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ പാം​ഡെ​യ്‌​ലി​ലെ…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

നൈജീരിയയിലെ മുസ്‌ലിം പള്ളിയിൽ പൊട്ടിത്തെറി ; മരണം 24 

Posted by - May 2, 2018, 06:13 am IST 0
വടക്കുകിഴക്കൻ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്‌ലിം പള്ളിയിൽ നടന്ന പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ചൊവ്വാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ബൊക്കോഹറാം ഭീകരർ ആക്രമണം നടത്തിയത്.  നമസ്ക്കാരത്തിന്…

Leave a comment