കാലയെ ഞെട്ടിച്ച് കമലഹാസന്റെ വിശ്വരൂപം: സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം ടീസര്‍

220 0

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം 2 ടീസര്‍. കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം രജനീകാന്ത് നായകനായി പുറത്തിറങ്ങിയ 'കാലാ'യെ വെല്ലുന്ന രംഗങ്ങളാണ് വിശ്വരൂപം 2 ടീസറിലുള്ളത്. കമല്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ സിനിമാലോകം പ്രതീക്ഷയോടെ ആണ് ഓഗസ്റ്റ് 10ന് എത്തുന്ന സിനിമയുടെ റിലീസിനെ നോക്കി കാണുന്നത്. 

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് ചിത്രീകരണം. രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' ഉദ്യോഗസ്ഥനായി അമ്പരിപ്പിക്കുന്ന അഭിനയമാണ് കമല്‍ കാഴ്ചവച്ചിരിക്കുന്നതെന്നത് പുറത്ത് വിട്ട ടീസറില്‍ തന്നെ വ്യക്തമാണ്. എന്നാല്‍ രജനിയുടെ അടുത്തിറങ്ങിയ സിനിമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ സിനിമ 'കാലാ' വലിയ വിജയമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വിശ്വരൂപം 2 കമല്‍ഹാസനെ സംബന്ധിച്ച്‌ ഏറെ നിര്‍ണ്ണായകമാണ്. 

തമിഴക സിനിമാരംഗത്ത് രജനി – കമല്‍ യുദ്ധത്തില്‍, കമല്‍ സിനിമയേക്കാള്‍ പണം വാരിയ സിനിമകള്‍ രജനിക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ കലാമൂല്യമുള്ള സിനിമകള്‍ എടുത്തു നോക്കുകയാണെങ്കില്‍ അതില്‍ ബഹുദൂരം മുന്നില്‍ കമല്‍ഹാസനാണ്. തമിഴകത്ത് മറ്റ് ഏത് താരത്തേക്കാളും വലിയ ആരാധകരുള്ള രജനിക്ക് തൂത്തുക്കുടി വെടി വയ്പിനെ ന്യായീകരിച്ചതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. 

കമല്‍ ആകട്ടെ ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്. സൂപ്പര്‍ താരങ്ങളായി തമിഴക ഭരണം പിടിച്ച മുന്‍ മുഖ്യമന്ത്രിമാരായ എം.ജി.രാമചന്ദ്രന്റെയും ജയലളിതയുടെയും പിന്‍ഗാമിയാകാന്‍ സിനിമയെ തന്നെ ആയുധമാക്കിയാണ് രജനിയുടെയും കമലിന്റെയും ഇപ്പോഴത്തെ പടപുറപ്പാട്. 'കാലാ'ക്ക് ശേഷം പുറത്തിറങ്ങാനുള്ള രജനിയുടെ സിനിമയും ശങ്കറിന്റെ തന്നെ '2.0' ആണ്. ടീസര്‍ പുറത്തിറങ്ങി 13 മണിക്കൂറില്‍ 2,610,068 വ്യൂവേഴ്‌സും 120k ലൈക്കുമാണ് വിശ്വരൂപം 2 ടീസറിനു ലഭിച്ചിരിക്കുന്നത്.

Related Post

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി

Posted by - Mar 11, 2018, 07:58 am IST 0
പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി   ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ്…

Posted by - Apr 8, 2018, 05:25 am IST 0
പഞ്ചവർണ തത്ത ഏപ്രിൽ 14 ന് തീയേറ്ററുകളിലേക്ക് ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത  ഏപ്രിൽ 14 നു…

പ്രശസ്ത നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

Posted by - Dec 7, 2018, 12:11 pm IST 0
നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയല്‍ നടനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അയല്‍വാസികളാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.…

ഞങ്ങൾ ഒളിച്ചോടിയിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍

Posted by - Apr 28, 2018, 12:39 pm IST 0
കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ  ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും   ലിജോയും രജിസ്റ്റർ  വിവാഹം കഴിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍.…

താൻ ഒരിക്കലും മതപരിവർത്തനം നടത്തുകയില്ല: പ്രിയാമണി

Posted by - Apr 30, 2018, 09:50 am IST 0
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മലയാളത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ നടി പ്രിയാമണിയുടെ വിവാഹം. ബിസിനസുകാരനായ മുസ്തഫാ രാജായിരുന്നു വരൻ. ഇരുവരും രണ്ടു മതങ്ങളിൽപെട്ടവരായിരുന്നു എന്നത് കൊണ്ട് തന്നെ അന്ന്…

Leave a comment