പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍മോചിതനായി

512 0

തൃശൂര്‍ : അറ്റ്‌ലസ്‌ ജുവലറി ഗ്രൂപ്പ്‌ ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ദുബായില്‍ ജയില്‍മോചിതനായി. മൂന്നു വര്‍ഷത്തോളം നീണ്ട ജയില്‍വാസം മൂലം ആരോഗ്യനില തീര്‍ത്തും മോശമായ രാമചന്ദ്രന്‍ ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തൃശൂരിലെ കുടുംബവീട്ടിലേക്കു വരുമെന്നാണ് റിപ്പോര്‍ട്ട്‌. വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതോടെ വിവിധ ബാങ്കുകള്‍ നിയമനടപടി തുടങ്ങിയതോടെ 2015 ഓഗസ്‌റ്റിലാണു ജയിലിലായത്‌. 

സ്വര്‍ണം, സിനിമ, ആശുപത്രി, റിയല്‍ എസ്‌റ്റേറ്റ്‌ തുടങ്ങി വിവിധ മേഖലകളില്‍ സംരംഭങ്ങളുണ്ടായിരുന്ന രാമചന്ദ്രന്‍ ജീവിതാവസാനം വരെ ദുബായ്‌ ജയിലില്‍ കഴിയേണ്ടിവരുമെന്ന ആശങ്കകള്‍ക്കു വിരാമമിട്ടാണ്‌ മോചനമുണ്ടായത്‌. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബി.ജെ.പി. ദേശീയ നേതൃത്വവും ശക്‌തമായ ഇടപെട്ടതോടെയാണു മോചനത്തിനു വഴിതെളിഞ്ഞത്‌. അറ്റ്‌ലസിന്റെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുത്ത്‌ പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടി നല്‍കിയ തുകയും തുണയായി. ഒത്തുതീര്‍പ്പിനു ബാങ്കുകളും വായ്‌പ നല്‍കിയിരുന്ന വ്യക്‌തികളും തയാറായതിനെ തുടര്‍ന്നാണ്‌ മോചനം സാധ്യമായതെന്നാണു വിവരം. 
 

Related Post

സ്വര്‍ണ വിലയില്‍ വര്‍ധനവ്‌ 

Posted by - Jun 15, 2018, 02:15 pm IST 0
കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച്‌ 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും…

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

Posted by - Mar 30, 2019, 10:53 am IST 0
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന്…

നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിൽ

Posted by - Apr 16, 2019, 04:23 pm IST 0
മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും…

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

Posted by - Jun 11, 2018, 02:06 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല.  പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില…

ടാറ്റാഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്  ചെയര്‍മാനായി  വീണ്ടും സൈറസ് മിസ്ത്രി

Posted by - Dec 18, 2019, 06:21 pm IST 0
ന്യൂ ഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചു.  അതേസമയം വിധിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്…

Leave a comment