പെണ്‍വാണിഭ കേന്ദ്രം നടത്തിയതിന് തമിഴ് നടി പിടിയില്‍

211 0

ചെന്നൈ: പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനു തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍. പെണ്‍വാണിഭകേന്ദ്രം നടത്തുന്നതിനു സംഗീതയെ സഹായിച്ചിരുന്ന സുരേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്മോര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി.

ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. അന്യസംസ്ഥാനത്തു നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്കുമാറ്റി. കറുപ്പു റോജയാണ് സംഗീത ബാലന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും അവര്‍ ശ്രദ്ധേയയായി.
 

Related Post

അജയ് ദേവ്ഗണ്‍ മരിച്ചതായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ് 

Posted by - May 17, 2018, 01:19 pm IST 0
ബോളിവുഡ് നടന്‍  അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അജയ്…

ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Posted by - May 8, 2018, 10:45 am IST 0
ആലപ്പുഴ: ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും ആര്‍ക്കും പരിക്കുകളില്ല. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവം നടന്നത്. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.…

മെഗാഷോയിലെ വീഴ്ചയില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ? വിശദീകരണവുമായി മോഹന്‍ലാല്‍

Posted by - May 7, 2018, 08:32 pm IST 0
താരസംഘടനയുടെ മെഗാഷോയില്‍ കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസിനിടെ ഒന്ന് തെന്നിവീണു. ഈ വാര്‍ത്തയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക്…

പെണ്‍കുട്ടികളുടെ രക്ഷകൻ ;യമണ്ടന്‍ പ്രേമകഥയിലെ സൗബിനെ കുറിച്ച് ദുല്‍ഖര്‍

Posted by - Apr 8, 2019, 04:20 pm IST 0
‘പെണ്‍കുട്ടികള്‍ എവിടെയുണ്ടോ, അവിടെ വിക്കിയുണ്ട്,’ എന്നാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.  ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍…

ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ച മലയാള സിനിമ താരങ്ങളെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

Posted by - May 4, 2018, 10:51 am IST 0
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി വി‌മര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍…

Leave a comment