സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

181 0

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഇനി മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

എല്ലാ ട്രാഫിക് സിഗ്നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബാറുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്. 
 

Related Post

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍

Posted by - Apr 27, 2018, 08:13 am IST 0
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനഴ്‌സ് ജോലിക്ക് മുംബൈയില്‍ നല്ല സാധ്യതയുണ്ടെന്നും അവിടേക്കു പോകാനുള്ള തയാറെടുപ്പിലാണെന്നും സൗമ്യ പറഞ്ഞിരുന്നു. അച്ഛന്റെ…

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST 0
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത്…

ട്രാന്‍സ്ജെന്ററുകള്‍  ശബരിമല ദര്‍ശനം നടത്തി

Posted by - Dec 18, 2018, 11:24 am IST 0
പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി…

ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Posted by - Jun 4, 2018, 09:54 am IST 0
തിരുവനന്തപുരം: വാട്‌സാപ്പ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.  സമരത്തിന്…

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

Posted by - Nov 27, 2018, 01:08 pm IST 0
മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന…

Leave a comment