ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

274 0

ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303 വോട്ട് സജി ചെറിയാന്‍ പിടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി. 

വിജയകുമാറിന് 46,347 വോട്ടും ശ്രീധരന്‍പിള്ള 35,270 വോട്ടും നേടി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുനില ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പി പിന്നിലേക്ക് പോയി. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നീ 10 പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ഭൂരിപക്ഷം നേടാന്‍  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് സാധിച്ചു.

Related Post

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST 0
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…

മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍

Posted by - May 8, 2018, 04:26 pm IST 0
തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍. ഡിജിപിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിലൊന്ന് സാങ്കേതികമായി നമ്മുടെ…

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപിയ്ക്ക് നേരമില്ല :പ്രിയങ്ക  

Posted by - Apr 28, 2019, 03:31 pm IST 0
അമേഠി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക്…

Leave a comment