പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

129 0

വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് ഉടന്‍ താലുക്ക് ആശുപത്രിയിലെത്തിച്ചു. 

പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വൈക്കം സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡു ചെയ്തു. വൈക്കം ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Related Post

സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല

Posted by - Oct 8, 2018, 07:26 am IST 0
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കാനായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ എത്തുന്നതിനു മുന്നോടിയായി ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന…

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST 0
കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്.…

കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര്‍ ആശുപത്രിയില്‍

Posted by - Dec 15, 2018, 08:04 am IST 0
കണ്ണൂര്‍: കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര്‍ ആശുപത്രിയില്‍. കണ്ണൂര്‍ തളിപറമ്ബ് ഫാറൂക്ക് നഗറില്‍ ജല അതോറിറ്റിയുടെ പഴയ ക്ലോറിന്‍ സിലണ്ടര്‍ ആണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന്…

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

Leave a comment