രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി കുമാരസ്വമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

273 0

ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. വലിയക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് 22 പേര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാകും ജനതാ ദളില്‍ നിന്നുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായെങ്കിലും മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. 

കോണ്‍ഗ്രസ് നേതാവ് കെആര്‍ രമേശ്കുമാറാണ് നിയമസഭാ സ്പീക്കറാകുന്നത്. 2015 മുതല്‍ 17 വരെ സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ എസ്‌എം കൃഷ്ണ സര്‍ക്കാരില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ജി പരമേശ്വര. 2010 മുതല്‍ കര്‍ണാടക പിസിസി അധ്യക്ഷനാണ് പരമേശ്വര. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്. 

എന്നാല്‍ വിശ്വാസവോട്ടെടുപ്പിലേക്ക് അടുക്കുന്തോറും ആ ആത്മവിശ്വാസം നഷ്ടപ്പെടുകായിയിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ തോറ്റേക്കുമോയെന്ന ആശങ്കയെത്തുടര്‍ന്ന് ബിഎസ് യെദ്യൂരപ്പ രാജിവെച്ചതോടെയാണ് മുഖ്യന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നത്. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

Related Post

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു

Posted by - Mar 5, 2018, 10:03 am IST 0
ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു ബിജെപി മേഘലയിലും , കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആറിന് സത്യപ്രതിജ്ഞ  ഒമ്പത്‌  വർഷത്തെ കോണ്ഗ്രസ് ഭരണത്തിന്  വിരാമം കുറിച്ച് നാഷണൽ പീപ്പിൾ പാർട്ടി നേതാവ്…

എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല:വനിതാ മതിലിനെതിരേ സുകുമാരന്‍ നായര്‍.

Posted by - Dec 17, 2018, 03:28 pm IST 0
പെരുന്ന: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യം, ആരെയും അംഗീകരിക്കുന്നില്ല. പിണറായി…

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST 0
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST 0
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ്…

Leave a comment