താരരാജാവിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍: സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകള്‍

302 0

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല.  പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. 

കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കൈനിറയെ സിനിമകളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആദ്യ റിലീസായെത്തുന്ന നീരാളിയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച്‌ വരികയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

Related Post

പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Jan 17, 2019, 02:00 pm IST 0
മുംബൈ: പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സിനിമാ നിര്‍മാതാവും മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദിനെ (51) ആണ്…

വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ്

Posted by - Nov 6, 2018, 09:19 pm IST 0
കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും

Posted by - Apr 4, 2018, 09:00 am IST 0
മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും മോഹൻ ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഈ വര്ഷം തീയേറ്ററുകളിലേക്ക എത്തും.ആശിർവാദ് സിനിമാസിന്റെ…

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

Leave a comment