ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ കല്ലേറ് 

167 0

ആലപ്പുഴ: ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്നലെ വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട് റയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ കോട്ടയം ആര്‍പിഎഫ് കേസെടുത്തു. കാസര്‍ഗോഡ് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്‌സി(59)ക്കാണ് പരിക്കേറ്റത്. കൊല്ലത്തും സ്ഥിരമായി കല്ലെറിയുന്ന ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. യാത്രക്കാരി കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സ തേടി. ട്രെയിന് നേരെ കല്ലെറിയുന്ന ചില സാമൂഹ്യവിരുദ്ധരെ മുന്‍പേ പിടികൂടിയിട്ടുണ്ട്. 
 

Related Post

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

Posted by - Nov 6, 2018, 07:19 am IST 0
ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. ചേര്‍ത്തല സ്വദേശിനി അഞ്ജുവിനെയാണ് കുടുംബത്തോടൊപ്പം പോലീസ് തിരിച്ചയച്ചത്. ശബരിമല അയ്യപ്പ ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് യുവതി എത്തിയത്.…

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST 0
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

Posted by - Jul 1, 2018, 07:17 am IST 0
തൃശൂര്‍: നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് മരിച്ചത്. നാട്ടുകാരില്‍…

Leave a comment