കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ? തീരുമാനവുമായി കുമാരസ്വാമി

334 0

ബംഗളൂരു: ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്ന്  എച്ച് ഡി   കുമാരസ്വാമി.ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജെഡിഎസ്സിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല. 

രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിയമസഭാകക്ഷി നേതാവായി ഡി.എച്ച്‌ കുമാരസ്വാമിയെ തെരഞ്ഞെടുത്തു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒന്നും രണ്ടും രൂപയല്ല,​ 100 കോടിയാണ് ബി.ജെ.പി വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വരുന്നു. 

പാവങ്ങളെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഇന്ന് 100 കോടി വാഗ്ദ്ധാനം ചെയ്യുന്നത് എങ്ങനെയാണെന്നും കുമാരസ്വാമി ചോദിച്ചു. ഇനി ബി.ജെ.പിയിലെ പിന്തുണയ്ക്കില്ല. 2004ലും 2005ലും ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം കാരണം പിതാവ് ദേവഗൗഡയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കറുത്ത പാടുണ്ടായി. അത് മായ്ച്ചു കളയാനുള്ള അവസരമാണ് ഇപ്പോള്‍ ദൈവം തന്നിരിക്കുന്നത്. അതിനാല്‍ തന്നെ താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും കുമാരസ്വാമി വിശദീകരിച്ചു. 

Related Post

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST 0
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…

വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതാർഹം : കോടിയേരി ബാലകൃഷ്ണൻ 

Posted by - Sep 13, 2019, 01:46 pm IST 0
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് ആരെങ്കിലും…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി 

Posted by - Mar 19, 2018, 07:59 am IST 0
ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി  ലോക റിപ്പോർട്ട് നിരീക്ഷിച്ചാൽ ജി എസ് ടി ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നം മനസിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി എന്നാൽ രാഹുൽ…

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST 0
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

Leave a comment