കര്‍ണാടക: വിമതരുടെ രാജിയില്‍ ഒരു ദിവസംകൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന് സ്പീക്കര്‍; രാജിവെയ്ക്കില്ലെന്ന് കുമാരസ്വാമി  

490 0

ബെംഗളുരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന്  കര്‍ണാടക സ്പീക്കര്‍  സുപ്രീംകോടതിയെ  അറിയിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

എംഎല്‍എമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ട കോടതി ഇക്കാര്യം നാളെ പരിഗണിക്കാമെന്നും പറഞ്ഞു.

അതിനിടെ, രാജി വയ്ക്കില്ലെന്ന നിലപാടിലാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.
 
ഇന്ന് ആറ് മണിക്കകം സ്പീക്കറെ കാണാണമെന്നാണ് വിമത എംഎല്‍എമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.  ഇതനുസരിച്ച് മുംബൈയില്‍ നിന്ന് വിമത എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ ബെംഗലൂരുവിലേക്ക് തിരിച്ചു. നേരിട്ട് കാണാതെ രാജി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി ക്രമങ്ങള്‍ മുഴുവന്‍ പാലിക്കപ്പെടണമെന്നുമാണ് സ്പീക്കറുടെ നിലപാട്.

അതേസമയം, എംഎല്‍എമാരെ കണ്ട ശേഷം നാളെ തീരുമാനം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന നിലപാടില്‍ തന്നെയാണ് സ്പീക്കറെന്നാണ് സൂചന. രാജിക്കാര്യം സ്പീക്കറുടെ വിവേചനവും ഭരണഘടനാപരമായ അവകാശവുമാണെന്നാണ് സ്പീക്കര്‍ പറയുന്നത്. രാജിക്കത്ത് വിശദമായി പരിശോധിക്കണം. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സ്വാധീനം രാജിക്ക് പിന്നിലുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍  പറയുന്നു.

Related Post

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST 0
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത്…

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

കെ എം മാണിയുടെ നിര്യാണം കേരളത്തിന് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

Posted by - Apr 10, 2019, 02:17 pm IST 0
തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   കെഎം മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. …

കെ.എം ഷാജിയെ അയോഗ്യനാക്കി 

Posted by - Nov 9, 2018, 12:38 pm IST 0
കൊച്ചി : ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹ‍ര്‍ജിയെ തുടര്‍ന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയത് .എം.എല്‍.എക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായ എം.വി.നികേഷ്…

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST 0
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ…

Leave a comment