വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച്  അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍

261 0

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയിന്‍ ആയിരുന്നു അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വ. അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുന്ന സമയം 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. അതില്‍ അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. 

അങ്ങനെ തെറിച്ചു വീഴുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ ഒരാളെ വലിക്കാന്‍ തന്നെ നാല് പേരെങ്കിലും വേണമായിരുന്നു. അത്രയും വലിയ സന്നാഹം ഒരുക്കുന്നതിന് പീറ്റര്‍ ഹെയിന്‍ മറ്റൊരു ആശയം പങ്കുവച്ചു. അത് ഈ രംഗം ചിത്രീകരിക്കുന്ന സ്‌റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്ക്കാമെന്ന്. അങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. പക്ഷെ ഈ കാര്യത്തില്‍ വലിയ പിടിപാടില്ലാത്ത വ്യക്തിയായിരുന്നു ലോറി ഡ്രൈവര്‍. സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ രംഗത്തിന് തയ്യാറായിരുന്നില്ല. 
അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. 

പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു. ഞങ്ങള്‍ അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു. സില്‍വ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Post

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

Posted by - Dec 3, 2018, 05:56 pm IST 0
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യ്തത്. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക…

കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു

Posted by - Apr 19, 2019, 10:47 am IST 0
മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.  വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ്…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

സണ്ണിലിയോണിന് ഇരട്ടി മധുരം

Posted by - Mar 6, 2018, 03:41 pm IST 0
സണ്ണിലിയോണിന് ഇരട്ടി മധുരം ബോളിവുഡ് താരം സണ്ണിലിയോണിനും ഭർത്താവ് ഡാനിയൽ വെബറിനും ഇരട്ടക്കുട്ടികൾ പിറന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് 2 ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ഇരുവർക്കും…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

Leave a comment