അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് സ്വീകരിച്ച്‌ ഇസ്രായേലി ഫുട്ബോള്‍ ടീം

461 0

ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേയ്റ്റാര്‍ ജെറുസലേം അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച്‌ പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി റെക്കഗ്നൈസ് ചെയ്തതിലും അവിടെ ഒരു എംബസി തുറന്നതിലും ആദര സൂചകമായിട്ടാണ് ട്രംപിന്റെ പേരിട്ടത്.  

ആറ് തവണ ഇസ്രായേല്‍ ചാമ്പ്യന്മാരായ ബേയ്റ്റാര്‍ ജെറുസലേം ഇനിമുതല്‍ ബേയ്റ്റാര്‍ ട്രംപ് ജെറുസലേം എന്ന പേരില്‍ അറിയപ്പെടും. ഒട്ടേറെ റേസിസം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ലബ്ബാണ് ബേയ്റ്റാര്‍. ഒരൊറ്റ അറബ് താരം പോലും കളിക്കാത്ത ഏക ഇസ്രായേലി പ്രീമിയര്‍ ലീഗ് ടീം ആണ് ബേയ്റ്റാര്‍ ട്രംപ് ജെറുസലേം. റീവിഷനിസ്റ് സയോണിസ്റ് പ്രസ്ഥാനങ്ങളോട് അടുത്ത് നിന്ന് പ്രവര്‍ത്തിച്ചിരുന്നു ബേയ്റ്റാര്‍ ട്രംപ് ജെറുസലേം.

"For 70 years Jerusalem has been awaiting international recognition, until President Donald Trump, in a courageous move, recognized Jerusalem as the eternal capital of Israel," എന്നാണ് ബേയ്റ്റാര്‍ ട്രംപ് ജെറുസലേം ട്വിറ്ററില്‍ കുറിച്ചത്. ഇസ്രായേല്‍ ദേശീയവാദികളുടെ ഗ്രൂപ്പായ ല ഫാമിലിയയുടെ പേരിലാണ് ബേയ്റ്റാര്‍ ട്രംപ് ജെറുസലേം അറിയപ്പെടുന്നത്. 

Related Post

കൊ​ളം​ബി​യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Jun 3, 2018, 07:39 am IST 0
ബ​ഗോ​ട്ട: കൊ​ളം​ബി​യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ താ​രം അ​ല​ക്സാ​ന്‍​ഡ്രോ പെ​ന​റ​ന്‍​ഡ(24) വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ലി ന​ഗ​ര​ത്തി​ലാ​ണ് പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പാ​ര്‍​ട്ടി​ക്കി​ടെ…

വിവാദങ്ങൾക്കൊടുവിൽ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

Posted by - Apr 17, 2018, 04:49 pm IST 0
ഓസ്‌ട്രേലിയ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്കേര്‍പ്പെടുത്തിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. താരം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമേന്ററായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം അന്തരാഷ്ട്ര മാധ്യമങ്ങളാണ്…

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം

Posted by - Apr 1, 2019, 03:26 pm IST 0
ഹൈദരാബാദ്:  റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം.  232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല്…

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST 0
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു…

ഇസ്ലാമാബാദിലെ സ്‌ഫോടന ഭീഷണി: പാകിസ്ഥാൻ പര്യടനം തുടരാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർദേശം

Posted by - Nov 13, 2025, 01:59 pm IST 0
ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ആത്മഹത്യാ സ്‌ഫോടനത്തെ തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ച സാഹചര്യത്തിലും പാകിസ്ഥാനിലേക്കുള്ള നിലവിലെ പര്യടനം തുടരണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ദേശീയ താരങ്ങൾക്ക്…

Leave a comment