അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയിലെ ശ്രദ്ധേയ നടന്‍ വിടവാങ്ങി

270 0

അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളി അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. 

നാടക വേദികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തെത്തിയത്. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി. കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു. ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി, വിശ്വനാഥന്‍.

Related Post

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted by - Feb 10, 2019, 03:18 pm IST 0
മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.…

കാലയെ ഞെട്ടിച്ച് കമലഹാസന്റെ വിശ്വരൂപം: സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം ടീസര്‍

Posted by - Jun 12, 2018, 08:33 am IST 0
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം 2 ടീസര്‍. കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ…

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’…

Leave a comment