പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

114 0

കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് അറിയുന്നത്. 

ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊച്ചി മരടിലെ പി.എസ്.മിഷന്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. ഇടത് തുടയിലാണ് പഴുപ്പെന്നാണ് പോലീസിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.

Related Post

മുംബൈയില്‍ കനത്ത മഴ, ജനജീവിതം താറുമാറായി

Posted by - Sep 5, 2019, 10:13 am IST 0
മുംബൈ:  മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ…

പിണറായി വിജയന്റെ അകമ്പടി വാഹനം ഇടിച്ച്‌ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു

Posted by - Jan 3, 2019, 01:52 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം ഇടിച്ച്‌ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ കൊല്ലം…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ്…

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST 0
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ…

ബൈക്കില്‍ മിനിലോറിയിടിച്ച്‌ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു 

Posted by - May 9, 2018, 01:04 pm IST 0
തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ…

Leave a comment