കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

420 0

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളില്‍ മന്ദഗതിയിലാണ് പോളിങ്. രാവിലെ 10 മണി കഴിയുന്നതോടെ കൂടുതല്‍പേര്‍ പോളിങ് ബൂത്തില്‍ എത്തുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ. 

വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി നയിക്കുന്ന ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. 56696 ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 2.44 കോടി സ്ത്രീകള്‍ ഉള്‍പ്പെടെയാണിത്. 12000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ആര് ജയിക്കുമെന്ന് വ്യക്തമായി പ്രവചിക്കാന്‍ അഭിപ്രായ സര്‍വ്വേകള്‍ക്കും കഴിഞ്ഞിട്ടില്ല. 

15 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. 224 നിയോജക മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. . സ്ത്രീകള്‍ക്ക് മാത്രമായി പിങ്ക് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‍റ പ്രത്യേകത. 450 പിങ്ക് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.  എച്ച്‌ ഡി ദേവെഗൗഡയുടെ ജനതാദള്‍ എസും ആം ആദ്മി പാര്‍ട്ടിയും എം ഇ പിയും മത്സരരംഗത്തുണ്ട്. 

പഞ്ചാബിനൊപ്പം മറ്റൊരു വലിയ സംസ്ഥാനം കൂടി നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന്. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ബി ജെ പി പ്രചാരണത്തിന് ഇറക്കിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വോട്ട് ചോദിച്ചെത്തി. 

Related Post

ടി.വി ചാനലുകൾക്കെതിരെ എഫ്ഐആർ 

Posted by - Apr 29, 2018, 01:29 pm IST 0
ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി.  ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ…

ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

Posted by - Dec 24, 2018, 10:49 am IST 0
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

Posted by - May 5, 2018, 03:44 pm IST 0
വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന…

കേരളത്തിൽ മൂന്നാമത്തെ കോറോണയും സ്ഥിരീകരിച്ചു 

Posted by - Feb 3, 2020, 01:43 pm IST 0
തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

Leave a comment