സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല: കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

284 0

കണ്ണൂര്‍: കണ്ണൂരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല 2010ലെ ന്യൂ മാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊന്നത് എട്ടംഗ സംഘമാണെന്നും പൊലീസ് പറയുന്നു. ഇവര്‍ പ്രദേശത്ത് ഉള്ളവര്‍ തന്നെയാണെന്നാണ് സംശയം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. 

സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  2 ബിജെപി പ്രവര്‍ത്തകരാണ് 2010ല്‍ കൊല്ലപ്പെട്ടിരുന്നത്. അതിന്റെ ആസൂത്രകന്‍ ബാബുവാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം കൊപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. 

തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. ബാബുവിനു വെട്ടേറ്റതിന് പിന്നാലെ ന്യൂമാഹിയില്‍ സിപിഐഎംആര്‍എസ്‌എസ് സംഘര്‍ഷമുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്ബോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Post

കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് കേജരിവാൾ

Posted by - Apr 1, 2019, 04:32 pm IST 0
വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.…

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST 0
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത്…

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

Leave a comment