ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കി: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത് യുവതി

214 0

ലഖ്​നോ: ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത്​ യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത്​ പ്രതിഷേധിച്ചു. ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത്​ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ​ഉത്തര്‍പ്രദേശിലെ ബി.​ജെ.പി നേതാവായ സതീഷ്​ ശര്‍മ്മ മൂന്നു വര്‍ഷത്തോളം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ്​ യുവതിയുടെ ആരോപണം. 

പീഡനത്തെ ചെറുത്തതിന്​ തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. അവാധ്​ ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസില്‍ പരാതിപ്പെട്ട ശേഷം തന്റെ കുടുംബത്തിന്​ വധഭീഷണിയുണ്ടായി. പണം നല്‍കി കേസ്​ ഒതുക്കാനും ശ്രമം നടന്നു. താന്‍ ദലിത്​ ആയതുകൊണ്ടാണ്​ അധികൃതരില്‍ നിന്നും നീതി ലഭിക്കാത്തതെന്നും അവര്‍ ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ തനിക്ക്​ നീതി ലഭിക്കണമെന്ന്​ പറഞ്ഞുകൊണ്ട്​ അവര്‍ തലമുണ്ഡനം ചെയ്യുകയായിരുന്നു. 

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ലഖ്​നോ സ്വദേശിയും അഭിഭാഷകയുമായ യുവതി പറഞ്ഞു. നേതാവിനെതിരെ പരാതിയുമായി പൊലീസ്​ സ്​റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാന്‍ അധികൃതര്‍ തയറായില്ല. പ്രതിഷേധത്തെ തുടര്‍ന്ന്​ സതീഷ്​ ശര്‍മ്മക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ശര്‍മ്മക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്​ സിങ്​ സെന്‍ഗാര്‍ കഴിഞ്ഞമാസം അറസ്​റ്റിലായിരുന്നു.

Related Post

നവീന്‍ പട്‌നായിക്കിനും ചന്ദ്രബാബു നായിഡുവിനും നിര്‍ണായകം  

Posted by - May 23, 2019, 06:04 am IST 0
ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയത്തിലെ ഒറ്റയാന്‍മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനും തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകം…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ

Posted by - Apr 6, 2019, 03:45 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്…

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

Posted by - May 31, 2018, 01:35 pm IST 0
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303…

Leave a comment