ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

250 0

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്. 

എന്നാല്‍ ഇത്തവണ ഈ പതിവുണ്ടായില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കാന്‍, മന്ത്രാലയം സെക്രട്ടറിയാണ് എത്തിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നല്‍കണമെന്നും മറ്റുളളവ ആര് നല്‍കുമെന്നുമെല്ലാമുളള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്പതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്‍ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചത്. 

മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാര്‍ഡുകളാണ് രാഷ്ട്രപതി നല്‍കുന്നതെന്ന് അറിയിക്കാന്‍ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം. ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവെന്ന് ആഴ്ചകള്‍ക്കു മുന്നേ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. 

ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. അവസാന നിമിഷം രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 125 അവാര്‍ഡ് ജേതാക്കളില്‍ 66 പേര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാര്‍ഡ് ഒഴികെ മറ്റെല്ലാ അവാര്‍ഡുകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും നല്‍കുകയെന്നാണ് അവസാന നിമിഷം അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്. 
 

Related Post

ആര്‍ബിഐ ഇടക്കാല ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കും 

Posted by - Dec 11, 2018, 11:55 am IST 0
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തില്‍ താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. സെന്‍ട്രല്‍​ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍.എസ്…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted by - Apr 27, 2018, 07:38 am IST 0
ജമ്മു : ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം. കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. ആക്രമണത്തില്‍…

മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി

Posted by - Nov 29, 2019, 01:47 pm IST 0
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്.…

കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

Posted by - Apr 30, 2019, 07:07 pm IST 0
മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി.…

Leave a comment