നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളിയ്ക്ക് ദാരുണാന്ത്യം 

316 0

കൊല്ലം : നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ അജയ്കുമാര്‍(51) ആണ് മരിച്ചത്. 

ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കു പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രിയില്‍ വിമാനത്താവളത്തില്‍ എത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അജയ്കുമാര്‍ വ്യാഴാഴ്ച വൈകിട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുഹാര്‍ ഫലജില്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അജയകുമാര്‍. ഭാര്യ സരള രണ്ട് പെണ്‍മക്കളാണ്.

Related Post

സ്വന്തം ജോലി ചെയ്താൽ മതി; കരസേനാ മേധാവിക്കെതിരെ പി ചിദംബരം

Posted by - Dec 28, 2019, 05:03 pm IST 0
തിരുവനന്തപുരം:  കരസേനാ മേധാവി ബിപിൻ റൗത് രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുതെന്നും, സ്വന്തം ജോലി മാത്രം ചെയ്താൽ മതിയെന്ന്  ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു…

ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

Posted by - May 26, 2019, 09:47 am IST 0
ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി…

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് വിമര്‍ശനം; മധ്യവയസ്‌കയ്ക്ക് പെണ്‍ക്കുട്ടികള്‍ നല്‍കിയ പണി വൈറല്‍ വീഡിയോ  

Posted by - May 2, 2019, 03:10 pm IST 0
ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് തങ്ങളെ ആക്ഷേപിച്ച മധ്യവയസ്‌കയെ പാഠം പഠിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നായിരുന്നു മധ്യവയസ്‌കയുടെ…

ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

Posted by - Dec 15, 2018, 07:52 am IST 0
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച…

കാശ്മീരിൽ  കൊല്ലപ്പെട്ട ഭീകരരില്‍ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും  

Posted by - Oct 23, 2019, 04:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച വൈകുന്നേരം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും ഉൾപ്പെടുന്നു. അല്‍ഖ്വെയ്ദ കശ്മീര്‍…

Leave a comment