ശ്രീധന്യക്ക് ആശംസകളറിയിച്ച് രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും

277 0

വയനാട്: സിവിൽ സർവീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ  ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീധന്യക്ക് വിജയാശംസകൾ നേടിയ രാഹുൽ ഗാന്ധി അവരുടെ കുടുംബത്തിനും അഭിനന്ദനം അറിയിച്ചു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലമായ വയനാട് സ്വദേശിയാണ് ശ്രീധന്യ.

ഡിസ്റ്റിംഗ്ഷനോടെ യുപിഎസ്‍സി പരീക്ഷ പാസായ കുറിച്യ വിഭാഗത്തിൽപ്പെട്ട ആദ്യത്തെ വനിതയായ ശ്രീധന്യക്ക് ആശംസകൾ നേരുന്നുവെന്ന് സൂപ്പർ താരം കമൽ ഹാസൻ ട്വീറ്റ് ചെയ്തു. ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്നുവരാൻ അവസരം ഒരുക്കുന്ന കേരള സർക്കാരിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

Related Post

ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ തിരിച്ചുവരില്ല: സുഷമ സ്വരാജ്

Posted by - Mar 20, 2018, 01:09 pm IST 0
ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. 39 ഇന്ത്യക്കാരെ 2014 ലാണ്  ഐസിഎസ് ഭികരാർ ഇറാഖിൽ നിന്നും തട്ടികൊണ്ടുപോയത് ഇവർ…

തിരുപ്പൂർ  ബസപകടം: ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Posted by - Feb 21, 2020, 09:30 am IST 0
തിരുപ്പൂരിന്  സമീപം അവിനാശിയിൽ നടന്ന കെഎസ്ആർടിസി ബസപകടത്തിൽ അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ദേശീയപാതയുടെ മീഡിയനിലൂടെ ലോറി 50 മീറ്റർ സഞ്ചരിച്ച ശേഷമാണ്…

വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ

Posted by - Sep 24, 2018, 10:18 pm IST 0
ന്യൂ​ഡ​ല്‍​ഹി: ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ക​ന​ത്ത മ​ഴ​യി​ല്‍ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. പ​ഞ്ചാ​ബി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. സു​ക്മ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​ക്കു​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ മൂ​ന്നു…

ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

Posted by - Aug 1, 2019, 09:35 pm IST 0
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

Leave a comment