ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ ഈ പോലീസ് ഉദ്യോഗസ്ഥൻ: വർഷങ്ങൾക്ക് ശേഷം ചരിത്രവിധി ആഹ്‌ളാദത്തോടെ ഏറ്റുവാങ്ങി ലാംബ

220 0

ജോധ്‌പുര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കും ജീവപരന്ത്യം ശിക്ഷ വാങ്ങിക്കൊടുത്തത്തിന് പിന്നിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ പണയംവച്ചുള്ള അന്വേഷണത്തിലൂടെയാണ്‌ അജയ്‌പാല്‍ ലാംബയെന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചരിത്രവിധി എഴുതിക്കുറിച്ചത്. പല പരീക്ഷണങ്ങളും വെല്ലുവിളികളും അതിജീവിച്ച്‌ ചരിത്രവിധിയുണ്ടായതിന്റെ ആഹ്‌ളാദത്തിലാണ്‌ ധീരനും സത്യസന്ധനുമായ ഈ ഓഫീസര്‍. ഇതിനിടെ അനുയായികളുടെ രണ്ടായിരം ഭീഷണിക്കത്തുകള്‍ക്കും നൂറുകണക്കിനു ഫോണ്‍കോളുകള്‍ക്കും ഈ ഉദ്യോഗസ്‌ഥനെ തളര്‍ത്താനായില്ല. 

ആശ്രമത്തില്‍ ചികിത്സാര്‍ഥമെത്തിയ പതിനാറുകാരിയെ 2013 ലായിരുന്നു ആശാറാം പീഡിപ്പിച്ചത്‌. ഇതേവര്‍ഷം ഓഗസ്‌റ്റ്‌ ഇരുപതിനു കേസിന്റെ അന്വേഷണം ജോധ്‌പുര്‍ വെസ്‌റ്റ്‌ ഡി.സി.പിയായിരുന്ന ലാംബ ഏറ്റെടുത്തു. വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതോടെ ഓരോ നീക്കവും വളരെ സൂക്ഷ്‌മതയോടെയായിരുന്നു അദ്ദേഹം നടത്തിയത്. വലിയസ്വാധീനവും സമ്പത്തും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ തൊടുന്നതു തീക്കളിയാണെന്ന്‌ അറിഞ്ഞിട്ടും 2005 ബാച്ചിലെ ഈ ഐ.പി.എസുകാരന്‍ പോരാടി. 

ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിക്കു നീതികിട്ടാന്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, ബാപ്പുവിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നായിരുന്നു കത്തുകളിലൂടെയുള്ള ഭീഷണി. പോരാത്തതിനു കത്തില്‍നിറയെ തെറിവിളികളും. നിരന്തരം ഫോണിലൂടെയുള്ള ഭീഷണിയും ചീത്തവളിയും സമാധാനം കെടുത്തി. ഒടവില്‍ സഹികെട്ട്‌ അജ്‌ഞാത കോളുകള്‍ എടുക്കാന്‍ മടിച്ചു. ഭാര്യ വീടിനു പുറത്തിറങ്ങാതെയായി. മകളെ സ്‌കൂളിലും അയച്ചില്ല. ഉദയ്‌പൂരിലേക്കു താമസം മാറിയതോടെയാണു വിരട്ടല്‍ നിലച്ചത്‌.  

"അറസ്‌റ്റിലായ ആശാറാമിനെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം സോഫായിലിരിക്കുകയായിരുന്നു. എണീറ്റ്‌ തറയിലിരിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ തെറ്റുപറ്റിയതായി ആശാറാം സമ്മതിച്ചു"-ജോധ്‌പൂരില്‍ അഴിമതിവിരുദ്ധ ബ്യൂറോയുടെ സൂപ്രണ്ടായ ലാംബ അനുസ്‌മരിച്ചു. കേസ്‌ അന്വേഷണത്തിനിടെ സാക്ഷികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. 

തെളിവെടുപ്പിനിടെ അനുയായികളുടെ വലിയ രോഷപ്രകടനവുമുണ്ടായി. അതെല്ലാം ക്ഷമയോടെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതിജീവിക്കാനായി. ബാപ്പുവിന്റെ പ്രത്യുല്‍പ്പാദനശേഷിയെക്കുറിച്ചുളള വൈദ്യപരിശോധാഫലം കേസിനു ബലമേകി. "കോടതി വിധിയിലൂടെ സത്യം വിജയിച്ചിരിക്കുന്നു. നിയമം നിഷ്‌പക്ഷമായി നടപ്പാക്കുമ്ബോള്‍ എത്ര സ്വാധീനമുള്ളവനും ശിക്ഷവാങ്ങിക്കൊടുക്കാന്‍ സമൂഹത്തിലെ ദുര്‍ബലനു കഴിയുമെന്ന്‌ ഇതു തെളിയിച്ചിരിക്കുന്നു"- അഭിമാനത്തോടെ ലാംബ പറഞ്ഞു.
 

Related Post

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍  

Posted by - Feb 24, 2020, 10:48 am IST 0
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകിക്കുന്നതിൽ  പ്രതിഷേധിക്കാൻ  ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും…

ഇനിമുതൽ ആധാര്‍ സേവാ കേന്ദ്രങ്ങള്‍  ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും  

Posted by - Nov 20, 2019, 10:47 am IST 0
ന്യൂഡല്‍ഹി: ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. നേരത്തെ ചൊവാഴ്ചകളില്‍ സേവാകേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ…

നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളിയ്ക്ക് ദാരുണാന്ത്യം 

Posted by - May 5, 2018, 10:24 am IST 0
കൊല്ലം : നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ അജയ്കുമാര്‍(51) ആണ് മരിച്ചത്.  ഒന്നര വര്‍ഷത്തിനു…

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

പ്രധാനമന്ത്രിയുടെ സാന്നിധ്യം  ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായി; കുമാരസ്വാമി

Posted by - Sep 13, 2019, 02:49 pm IST 0
  ബെംഗളൂരു : ചന്ദ്രയാന്‍ ലാന്‍ഡിംഗ് നിരീക്ഷിക്കുന്നതിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു . കഴിഞ്ഞ പത്ത്…

Leave a comment