ചരിത്ര മുഹൂർത്തം: ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു    

224 0

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു. റഷ്യയടക്കമുള്ള മറ്റ് ചിലരാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കാളികളാവും. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന് ബദലായി ചൈന മുന്‍കൈയെടുത്ത് രൂപവല്‍ക്കരിച്ച ഷാങ്ഹായി സഹകരണ സഖ്യമാണ് (എസ്‌സിഒ) സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്. 

ഭീകരവിരുദ്ധ സൈനിക നടപടികളുടെ അഭ്യാസപ്രകടനമാണ് റഷ്യയില്‍ നടക്കുകയെന്ന് എസ്‌സിഒ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരു സൈനികാഭ്യാസത്തില്‍ പങ്കാളികളാവുന്നത്. ദോക്‌ലാം സംഘര്‍ഷം ഉണ്ടാവുന്നതുവരെ ചൈനയും ഇന്ത്യയും തമ്മില്‍ സൈനികാഭ്യാസങ്ങള്‍ നടന്നിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒന്നിക്കുന്നു എന്നതും മറ്റൊരു പ്രധാന നീക്കമാണ്. 

റഷ്യയില്‍ വരുന്ന സപ്തംബറില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് മൂന്നു രാജ്യങ്ങളും പങ്കെടുക്കാന്‍ പോവുന്നത്. റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും പങ്കെടുക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങില്‍ നടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

Related Post

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം മേ​യ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Jan 4, 2019, 10:42 am IST 0
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ഒ​വാ​സാ​ക്ക​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം മേ​യ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു. ത്ലാ​ക്സി​യാ​ക്കോ ന​ഗ​ര​ത്തി​ലെ മേ​യ​ര്‍ അ​ല​ഹാ​ന്ദ്രോ അ​പാ​രി​ച്ചി​യോ​യാ​ണ് തെ​രു​വി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച…

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST 0
മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST 0
  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം…

മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

Posted by - May 5, 2019, 10:45 am IST 0
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

Leave a comment