ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

328 0

ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തത് കുറ്റബോധം കൊണ്ടാണ്. 

പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ശ്രീജിത്തിന്റെ കസ്‌റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പിക്ക് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയതായി സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

Related Post

കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക 

Posted by - Mar 28, 2018, 07:42 am IST 0
കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക  ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ…

കമൽനാഥ് സോണിയ ഗാന്ധിയെ സന്ദർശിച്ചു 

Posted by - Aug 30, 2019, 03:45 pm IST 0
വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ ആവശ്യകത അറിയിച്ചു. ഗാന്ധിയെ…

തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച്‌ ഭരിക്കുമെന്ന് യെദിയൂരപ്പ

Posted by - May 17, 2018, 01:22 pm IST 0
ബംഗളൂരൂ: അധാര്‍മിക പോസ്റ്റ് പോള്‍ സഖ്യത്തിലൂടെ കോണ്‍ഗ്രസും ജെ.ഡി.എസും കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരത്തിന്റെ…

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST 0
വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും: ടിക്കാറാം മീണ

Posted by - Apr 9, 2019, 12:27 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇത്തവണ വൈകും. ഓരോ മണ്ഡലത്തിലേയും 5 ബൂത്തുകളിലെ വിവി പാറ്റ് രസീത് എണ്ണണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. 5 മണിക്കൂറെങ്കിലും ഇതിന്…

Leave a comment